സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 25,520 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

GOLD

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലെ പവന് 160 രൂപ കുറഞ്ഞിരുന്നു. 25,520 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 3,190 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന് 2.5 ശതമാനം ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിന് പിന്നാലെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പവന്റെ വില കുതിച്ചു കയറിയിരുന്നു. പവന് 480 രൂപ വര്‍ധിച്ച് 25,680 എന്ന ആഭ്യന്തര വിപണിയിലെ സര്‍വകാല റിക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നു.

Top