സ്വര്‍ണവില കുറഞ്ഞു ; പവന് 22,800 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold price

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 2,865 രൂപയും പവന് 22,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഗ്രാമിന് 2865 രൂപയും പവന് 22,920 രൂപയുമായിരുന്ന ഇന്നലെത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ 31 ഗ്രാം ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1224 ഡോളറാണ് ഇന്നത്തെ നിരക്ക്.

Top