സ്വര്‍ണവിലയില്‍ വന്‍ ഇടിവ് ; പവന് 23,160 രൂപയില്‍ വിപണി മുന്നേറുന്നു

gold

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. പവന് 240 രൂപ കുറഞ്ഞ് 23,160 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,895 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 2,925 രൂപയും പവന് 23,400 രൂപയുമായിരുന്നു ഇന്നലെത്തെ സ്വര്‍ണ നിരക്ക്. ഡിസംബര്‍ രണ്ടിനായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,815 രൂപയായിരുന്നു ഡിസംബര്‍ രണ്ടാം തീയതിയിലെ നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ 1,246 ഡോളറാണ് 31 ഗ്രാം ട്രോയ് ഔണ്‍സിന്റെ വില.

Top