സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ് ; പവന് 23,680 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി : സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് 200 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ സ്വര്‍ണ വിലയില്‍ പവന് 23,680 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 2960 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബര്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

ഇന്നലെ പവന് 23,480 രൂപയിലും ഗ്രാമിന് 2935രൂപയിലുമാണ് വ്യാപാരം നടന്നത്.

Top