സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ലാതെ വ്യാപാരം പുരേഗമിക്കുന്നു പവന് 23,760 രൂപ

കൊച്ചി : തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു. പവന് 23,760 രൂപയിലും ഗ്രാമിന് 2,970 രൂപയിലുമാണ് വിപണി മുന്നേറുന്നത്. ഒക്‌ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

അതേസമയം ഒരു പവന് ഈ മാസം 1000 രൂപയാണ് വര്‍ധിച്ചത്. ദീപാവലിക്ക് മുന്‍പ് 23,760 രൂപയില്‍ എത്തിയ വില 24,160 രൂപ കടക്കുമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച 22,760 രൂപയായിരുന്ന സ്വര്‍ണ്ണ വില 23,760 എന്ന നിലയിലേക്ക് ഉയരുകയായിരുന്നു.

Top