സ്വർണവിലയിൽ വീണ്ടും വർധനവ്

കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ വീണ്ടും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഔൺസിന് 1771 ഡോളർ വരെയെത്തിയതിനാൽ കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസമായി വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 4820 രൂപയും പവന് 38560 രൂപയുമായിരുന്നു.

ഇന്ന് സംസ്ഥാനത്ത് സ്വർണം ഗ്രാമിന് 35 രൂപ വർധിച്ചു. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 4855 രൂപയായി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ച് 38,840 രൂപയിലേക്കുമെത്തി.

Top