തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വന്‍ വര്‍ധന ; പവന് 23,120 രൂപ

gold

തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. 80 രൂപയാണ് ഇന്ന് പവന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 23,120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപകൂടി 2,890 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ് നേരിട്ടതാണ് രാജ്യത്ത് സ്വര്‍ണവില ഉയരാനുളള പ്രധാന കാരണം. 1239 ഡോളറാണ് 31 ഗ്രാം ട്രോയ് ഔണ്‍സിന്റെ വില.

ഇന്നലെയും സ്വര്‍ണവിലയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 2,880 രൂപയായിരുന്നു.

Top