പവന് 400 രൂപയുടെ വര്‍ധനവ്, സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് 400 രൂപയാണ് വര്‍ധനവ്. ഇതോടെ പവന് 26,600 എന്ന സര്‍വകാല റെക്കോര്‍ഡ് വിലയിലെത്തി.

ആഗസ്റ്റ് മാസത്തില്‍ മാത്രം പവന് 920 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 50 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 3,325 രൂപയാണ് ഒരു ഗ്രാമം സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുതെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 20 ശതമാനത്തോളം വില വര്‍ധനവാണ് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്്.

Top