സ്വര്‍ണവില കൂടി; പവന് 37,800 രൂപയായി

കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളിലെ വിലയിടിവിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണവില നേരിയ തോതില്‍ വര്‍ധിച്ചു. പവന് 200 രൂപ കൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില.

ഓഗസ്റ്റ് 29 മുതല്‍ 31 വരെ തുടര്‍ച്ചയായ നാലു ദിവസം താഴ്ന്ന നിലവാരത്തില്‍ തുടര്‍ന്ന ശേഷമാണ് 200 രൂപയുടെ വര്‍ധന. ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 1,986 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Top