സ്വര്‍ണ വിലയില്‍ വര്‍ധനവ്; പവന് 37,520 രൂപയായി

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,690 രൂപയും പവന് 37,520 രൂപയുമായി.

നാല് വ്യാപാര ദിനങ്ങള്‍ക്കു ശേഷമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും ഇടിവാണു രേഖപ്പെടുത്തിയത്.

Top