സ്വര്‍ണ വിലയില്‍ ഇന്നും വന്‍ മുന്നേറ്റം ; പവന് 37,880 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഗ്രമിന് 60 രൂപയുടെയും പവന് 480 രൂപയുടെയും വര്‍ധവനാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതോടെ സ്വര്‍ണ വില പവന് 37,880 രൂപയും ഗ്രമിന് 4735 രൂപയുമായി. ഇനി വെറും 120 രൂപകൂടി വര്‍ധിച്ചാല്‍ പവന്‍ വില 38000 രൂപയിലെത്തും.

കഴിഞ്ഞ ദിവസമാണ് സ്വര്‍ണ വില 37000 രൂപ പിന്നിട്ടത്. അന്താരാഷ്ട്ര വില വര്‍ധിനക്കുന്നതാണ് സംസ്ഥാനത്തും സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണാമായിട്ടുള്ളത്.

Top