റെക്കോഡ് കുറിച്ച് സ്വര്‍ണവില: പവന് 37,400 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി : തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില പുതിയ റെക്കോഡ് കുറിച്ചു. വ്യാഴാഴ്ച പവന് 120 രൂപകൂടി 37,400 രൂപയായി. 4675 രൂപയാണ് ഗ്രാമിന്.

ബുധനാഴ്ച പവന് 520 രൂപയാണ് കൂടി 37,280 രൂപയിലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വ്യാഴാഴ്ച വിലതാഴുകയാണ് ചെയ്തത്. ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,865.84 ഡോളറാണ് വില.

Top