സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന ; പവന് 24,120 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold-prize

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. പവന് 200 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 25 രൂപ കൂടി 3,015 രൂപയും പവന് 24,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ 31 ഗ്രാം ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1157 ഡോളറാണ് ഇന്നത്തെ നിരക്ക്.

ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നു നിരക്ക്.

Top