സ്വര്‍ണ വില കൂടി ; പവന് 23,920 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold rate

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് വര്‍ധിച്ചത്. 23,920 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,990 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജനുവരി മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ശനിയാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് അത്രതന്നെ വില വര്‍ധനയുണ്ടായത്.

Top