സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 41,120 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 5140 ആയി.

കഴിഞ്ഞ രണ്ടു ദിവസവും സ്വർണ വിലയിൽ ഇടിവു രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും 120 രൂപ വീതമാണ് കുറഞ്ഞത്.

Top