സ്വര്‍ണ്ണ വില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വില കൂടി. ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും വര്‍ധനവോടെയാണ് ഇന്ന് വ്യാപാരം പുരോഗമിച്ചത്. ഇതോടെ ഗ്രാമിന് 4,985 രൂപയും പവന് 39,880 രൂപയുമായി. വെള്ളിയാഴ്ച പവന് 440 രൂപ കുറഞ്ഞിരുന്നു. അതിന് ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്. ഡിസംബര്‍ 14ന് പവന് 40, 240 രൂപ രേഖപ്പെടുത്തിയതാണ് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വില.

Top