സ്വര്‍ണ വില തുടര്‍ച്ചയായി എട്ടാമത്തെ ദിവസവും വര്‍ധിച്ചു ; പവന് 39,720 രൂപയായി

gold

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായി എട്ടാമത്തെ ദിവസവും വര്‍ധനവ് രേഖപ്പെടുത്തി. വ്യാഴാഴ്ച പവന് 320 രൂപ വര്‍ധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയുമായി.

280 രൂപകൂടി വര്‍ധിച്ചാല്‍ പവന്റെ വില 40,000 രൂപയിലെത്തും. ഈ നിരക്കില്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പണിക്കൂലിയും സെസും ജി.എസ്.ടി.യും അടക്കം 44,000 രൂപയിലേറെ നല്‍കേണ്ടി വരും.

Top