സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് ; പവന് 39,400 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും സ്വര്‍ണവില റെക്കോഡ് കുറിച്ചു. ബുധനാഴ്ച പവന് 200 രൂപകൂടി 39,400 രൂപയായി. 4925 രൂപയാണ് ഗ്രാമിന്റെ വില.

ചൊവാഴ്ചമാത്രം പവന് 600 രൂപയാണ് കൂടിയത്. ജൂലായില്‍ ഇതുവരെ 3,600 രൂപയുടെ വര്‍ധനയാണ് കേരളത്തില്‍ പവന്‍ വിലയില്‍ ഉണ്ടായിട്ടുള്ളത്.

Top