സ്വര്‍ണവിലയില്‍ വര്‍ധനവ് : പവന് 23,360 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

GOLD

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ് രേഖപ്പെടുത്തി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വര്‍ധിച്ചത്. പവന് 23,360 രൂപയിലും ഗ്രാമിന് 2920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

അതേസമയം രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു കൊണ്ടിരിക്കുകയാണ്. 31 ഗ്രാം ട്രോയ് ഔണ്‍സിന് സ്വര്‍ണത്തിന് 1210 ഡോളറാണ് ഇന്നത്തെ നിരക്ക്.

Top