സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍; പവന് 27200 രൂപ

കൊച്ചി: സര്‍വ്വകാല റെക്കാര്‍ഡും തകര്‍ത്ത് സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് മാത്രം സ്വര്‍ണ വിലയിലുണ്ടായത് 400 രൂപയുടെ വര്‍ധനയാണ്. 27,200 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 3,400 രൂപയാണ് വില.

ഇന്നലെ 280 രൂപ വര്‍ധിച്ച് പവന് 26,880 രൂപയായിരുന്നു വില . ഇന്നത്തെ വര്‍ധനവ് കൂടി കണക്കാക്കുമ്പോള്‍ ഓഗസ്റ്റ് മാസത്തില്‍ മാത്രം പവന് 1,600രൂപയാണ് വര്‍ധിച്ചത്.

200

Top