സ്വര്‍ണവില സര്‍വ്വകാല റെക്കോഡില്‍; പവന് 35,400 രൂപ

സ്വര്‍ണവില സര്‍വ്വകാല റെക്കോഡില്‍. പവന് 35,400 രൂപയായണ് വില. ഗ്രാമിന് 4425 രൂപയിലുമാണ് സംസ്ഥാനത്ത് വ്യാപാരം നടക്കുന്നത്.

വെള്ളിയാഴ്ച വൈകീട്ട് 120 രൂപകൂടി റെക്കോഡ് നിലവാരമായ 35,240 രൂപയിലെത്തിയിരുന്നു. ശനിയാഴ്ച വീണ്ടും 160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.

ഈ വര്‍ഷം മാത്രം സ്വര്‍ണവിലയില്‍ 6,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 29,000 രൂപയായിരുന്നു ജനുവരി ഒന്നിന് സംസ്ഥാനത്തെ ഒരു പവന് സ്വര്‍ണത്തിന്റെ വില.

കോവിഡ് പ്രതിസന്ധി തുടരുന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വില വര്‍ധനയ്ക്ക് കാരണം.

Top