വീണ്ടും കുതിച്ച് ഉയര്‍ന്ന് സ്വര്‍ണവില പവന് 28,000 രൂപ

കൊച്ചി: സ്വര്‍ണ വില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. പവന് 80 രൂപ വര്‍ധിച്ച് 28,000 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 10 രൂപ വര്‍ധിച്ച് 3500 രൂപയാണ് വില.

ഇന്നലെ പവന് 27920 രൂപയായിരുന്നു. ഗ്രാമിന് 3490 രൂപയും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്.ആഗോളവിപണിയിലെ വിലവര്‍ദ്ധനവിന് അനുസരിച്ചാണ് ആഭ്യന്തരവിപണിയിലും സ്വര്‍ണ വില കൂടുന്നത്. 2019-20 കാലയളവില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ അടുത്തെങ്ങും വില വലിയ തോതില്‍ കുറയാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്

Top