സ്വര്‍ണ വില കുതിക്കുന്നു; പവന് 27,800 രൂപ

തിരുവന്തപുരം: സ്വര്‍ണ്ണ വിലയിലെ കുതിപ്പ് തുടരുന്നു. ഇന്ന് മാത്രം സ്വര്‍ണ വിലയിലുണ്ടായത് 320 രൂപയുടെ വര്‍ധനയാണ്. 27,800 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3,475 രൂപയുമാണ് വില.

ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,515.68 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്.

Top