സ്വര്‍ണവില 240 രൂപ കുറഞ്ഞു; പവന് 38,000 രൂപ

കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. 18 ദിവസം കൊണ്ട് 4000 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച പവന്റെ വിലയില്‍ 240 രൂപയാണ് കുറവുണ്ടായത്. 4,750 രൂപയാണ് ഗ്രാമിന്റെ വില. പവന് 38,000 രൂപയായി.

ആഗോള വിപണിയിലും വിലയില്‍ കുറവുണ്ടായി. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,927.26 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Top