സ്വര്‍ണവിലയില്‍ വര്‍ധനവ്: പവന് 38,240 രൂപയായി

gold-prize

കൊച്ചി: സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണവില നേരിയ തോതില്‍ വര്‍ധിച്ചു. 240 രൂപ വര്‍ധിച്ച് പവന് 38,240 രൂപയായാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4780 രൂപയുമായി.

ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം നേട്ടമുണ്ടായെങ്കിലും ഔണ്‍സിന് 1,952.11 ഡോളര്‍ നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി. ഡോളര്‍ കരുത്താര്‍ജിച്ചതും യു.എസ്.-ചൈന ചര്‍ച്ചകളിലെ ശുഭ സൂചനകളും ഓഹരി വിപണികളിലെ നേട്ടവും സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഫലം വിവിധ മേഖലകളില്‍ ദൃശ്യമായി തുടങ്ങിയതുമാണ് സ്വര്‍ണ വിലയിലെ ചാഞ്ചാട്ടത്തിനു പിന്നില്‍.

Top