സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 200 രൂപ കൂടി

കൊച്ചി: തുടര്‍ച്ചയായി നാലു ദിവസത്തെ വിലയിടിവിനു ശേഷം വെള്ളിയാഴ്ച സ്വര്‍ണവില നേരിയ തോതില്‍ വര്‍ധിച്ചു. പവന് 200 രൂപ കൂടി 36,920 രൂപയായി. 4615 രൂപയാണ് ഗ്രാമിന്റെ വില.

വ്യാഴാഴ്ച പവന് 480 രൂപ കുറഞ്ഞ് 36,720 രൂപയും ഗ്രാമിന് 60 രൂപ താഴ്ന്ന് 4,590 രൂപയുമായിരുന്നു. ആഗോള വിപണിയിലും നേരിയ വര്‍ധന രേഖപ്പെടുത്തി. ഒരു ട്രോയ് ഔണ്‍സ് (31.1ഗ്രാം) തനിത്തങ്കത്തിന് 1,870.95 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Top