സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 37,800 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് പവന് 37,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4,725 രൂപയുമാണ് വില.

ഇന്നലെയും ഗ്രാമിന് 15 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. നാല് വ്യാപാര ദിനങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയ ശേഷമാണു വിലയിടിവ്. രണ്ടു ദിവസത്തിനിടെ 240 രൂപയുടെ ഇടിവാണ് പവന് രേഖപ്പെടുത്തിയിട്ടുള്ളത്.

Top