സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 34,440 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 280 രൂപ കൂടി. പവന് 34,440 രൂപയാണ് തിങ്കളാഴ്ചത്തെ വില. 4305 രൂപയാണ് ഗ്രാമിന്. ശനിയാഴ്ച 34,160 രൂപയായിരുന്നു വില.

ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,749.30 ഡോളറായി ഉയര്‍ന്നു. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റിന്റെ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 45,736 രൂപയായി താഴുകയും ചെയ്തു.

 

Top