സ്വര്‍ണവില 80 രൂപ കൂടി; പവന് 37,760 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ബുധനാഴ്ച പവന്റെ വില 80 രൂപ കൂടി 37,760 രൂപയായി. 4720 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലും വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

ഒരു ഔണ്‍സ് 24 കാരറ്റ് സ്വര്‍ണത്തിന് 1,880.21 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഡോളിന്റെ തളര്‍ച്ചയാണ് സ്വര്‍ണ വിപണിക്ക് കരുത്തായത്. എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് 0.15 ശതമാനം താഴ്ന്ന് 50,425 രൂപ നിലവാരത്തിലെത്തി.

Top