സ്വര്‍ണവില 80 രൂപ കുറഞ്ഞു; പവന് 37,680 രൂപയായി

gold rate

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്റെ വില. യുഎസിലെ സാമ്പത്തിക പാക്കേജ് സംബന്ധിച്ച തീരുമാനങ്ങള്‍ക്ക് കാത്തിരിക്കുകയാണ് നിക്ഷേപകര്‍.

ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം ഒരു ശതമാനത്തിലേറെ കുറഞ്ഞ സ്പോട്ട് ഗോള്‍ഡ് വിലയില്‍ നേരിയ വര്‍ധനവുണ്ടായി. ഔണ്‍സിന് 0.1ശതമാനം ഉയര്‍ന്ന് 1,905.65 ഡോളറായി. എംസിഎക്സില്‍ 10 ഗ്രാം തനിത്തങ്കത്തിന് 50,845 രൂപയാണ് വില.

Top