സ്വര്‍ണവില 280 രൂപ കൂടി; പവന് 37,640 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 280 രൂപ കൂടി 37,640 രൂപയിലെത്തി. 4,705 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന്റെ വിലയില്‍ 160 രൂപ കുറഞ്ഞ് 37,360 രൂപയിലെത്തിയതിനു ശേഷമാണ് വിലവര്‍ധന.

ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,912.11 ഡോളര്‍ നിലവാരത്തിലാണ്. വിലയില്‍ 0.3ശതമാനമാണ് വര്‍ധനവുണ്ടായത്. യുഎസ് ഡോളറിന്റെ തളര്‍ച്ചയാണ് സ്വര്‍ണത്തിന് നേട്ടമായത്. ദേശീയ വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 51,047 നിലവാരത്തിലാണ്.

Top