സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് 200 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 37,200 രൂപയായി. 4,650 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച രണ്ടു തവണയായി പവന് 760 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ടു ദിവസത്തിനുള്ളില്‍ പവന്‍ വിലയില്‍ 1000 രൂപയ്ക്കടുത്ത് കുറവുണ്ടായി.

ഡോളര്‍ കരുത്താര്‍ജിച്ചതും ലാഭമെടുപ്പ് തുടരുന്നതുമാണ് വിലയിടിവിനു കാരണം. ആഗോളതലത്തില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 200 ഡോളര്‍ വരെ കുറവുവന്നിട്ടുണ്ട്. 2,000 ഡോളര്‍ വരെ എത്തിയ സ്വര്‍ണവില ഇപ്പോള്‍ 1,902.04 ഡോളര്‍ നിലവാരത്തിലാണ്.

Top