സ്വര്‍ണവില 120 രൂപ വര്‍ധിച്ചു; പവന് 37,920 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ചു. പവന് 37,920 രൂപയായി. 4740 രൂപയാണ് ഗ്രാമിന്റെ വില. മൂന്ന് ദിവസം 37,800 നിലവാരത്തില്‍ തുടര്‍ന്ന ശേഷമാണ് വില വര്‍ധന.

ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,941.11 ഡോളര്‍ നിലവാരത്തിലാണ്. എംസിഎക്സ് ഗോള്‍ഡ് ഫ്യൂച്ചേഴ്സില്‍ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 51,532 രൂപയാണ്.

Top