സ്വര്‍ണവില കുറഞ്ഞു; പവന് 35,120 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന്റെ വില 80 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4390 രൂപയുമായി. കഴിഞ്ഞ ദിവസം 35,200 രൂപയായിരുന്നു പവന്റെ വില. ഇതോടെ മൂന്നാഴ്ചക്കിടെ പവന്റെ വിലയില്‍ 1,840 രൂപയുടെ കുറവാണുണ്ടായത്.

സ്പോട് ഗോള്‍ഡ് വില 0.5 ശതമാനമുയര്‍ന്ന് ഒരു ട്രോയ് ഔണ്‍സിന് 1,772.34 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച വിലയില്‍ ആറു ശതമാനത്തോളം ഇടിവുണ്ടായ ശേഷമാണ് വിലയില്‍ നേരിയ വര്‍ധനവുണ്ടായത്.

പലിശ നിരക്ക് ഉയര്‍ത്താനുള്ള യുഎസ് ഫെഡ് റിസര്‍വിന്റെ തീരുമാനമാണ് ആഗോള വിപണിയില്‍ സ്വര്‍ണത്തെ ബാധിച്ചത്. ഡോളര്‍ കരുത്തുനേടിയതും വിലയിടിവിന് കാരണമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.4ശതമാനം ഉയര്‍ന്ന് 46,911 നിലവാരത്തിലെത്തി.

 

Top