സ്വര്‍ണവില കൂടി; പവന് 36,880 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന്റെ വില 240 രൂപ കൂടി 36,880യായി. ഗ്രാമിന് 30 രൂപ കൂടി 4610 രൂപയുമായി. 36640 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 0.15ശതമാനം ഉയര്‍ന്ന് 49,275 രൂപ നിലവാരത്തിലെത്തി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് ഔണ്‍സിന് 1,900 ഡോളര്‍ നിലവാരത്തില്‍ തുടരുകയാണ്.
യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

Top