സ്വര്‍ണവില 320 രൂപ കൂടി; പവന് 36,720 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന്റെ വില 320 രൂപ കൂടി 36,720 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 4590 രൂപയുമായി.

ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിലയിലും പ്രതിഫലിച്ചത്. ഡോളര്‍ കരുത്തുനേടിയതും ബോണ്ട് ആദായത്തിലെ ചാഞ്ചാട്ടവുമാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചത്.

 

Top