സ്വര്‍ണവില കൂടി; പവന് 36,960 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന്റെ വില 80 രൂപ കൂടി 36,960 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4620 രൂപയുമായി. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1,907.67 ഡോളര്‍ നിലവാരത്തിലാണ്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 49,575 രൂപയാണ്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.

 

Top