സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 200 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന്റെ വില 200 രൂപ വര്‍ധിച്ച് 35,920 രൂപയായി. ഗ്രാമിന്റെ വില 25 രൂപ കൂടി 4490 രൂപയുമായി. 35,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,843.90 ഡോളര്‍ നിലവാരത്തിലാണ്.

 

Top