സ്വര്‍ണവില കൂടി; പവന് 35,720 രൂപയായി

കൊച്ചി: അക്ഷയ തൃത്രീയ ദിനമായ ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. പവന്റെ വില 120 രൂപ കൂടി 35,720 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4465 രൂപയുമായി. രണ്ടു ദിവസം 35,600 നിലവാരത്തില്‍ തുടര്‍ന്ന ശേഷമാണ് വില വര്‍ധിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയതോതില്‍ കുറഞ്ഞു.

സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1823.34 ഡോളറിലാണ് വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 47,438 രൂപ നിലവാരത്തിലാണ്.

 

Top