സംസ്ഥാനത്ത് പവന് 160 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന്റെ വില 160 രൂപ കുറഞ്ഞ് 35,600 രൂപയിലെത്തി. 4450 രൂപയാണ് ഗ്രാമിന്. 35,760 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

യുഎസ് ട്രഷറി ആദായം വര്‍ധിച്ചത് ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചു. വിലക്കയറ്റ ഭീതിയില്‍ ഡോളറിന്റെ മൂല്യത്തില്‍ കഴിഞ്ഞ ദിവസം ഇടിവുണ്ടായതും സ്വര്‍ണവില കുറയാനിടയാക്കി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 47,640 രൂപയായി കുറഞ്ഞു.

 

Top