കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപ കൂടി. 35,200 രൂപയാണ് പവന്റെ വില. ഗ്രാമിനാകട്ടെ 10 രൂപ കൂടി 4400 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1784.30 ഡോളര്‍ നിലവാരത്തിലാണ്.
രാജ്യത്തെ മള്‍ട്ടി കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 24 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന്റെ വില 47,122 രൂപയാണ്. വെള്ളിയുടെ വിലയിലും നേരിയ തോതില്‍ വര്‍ധനവുണ്ടായി. കിലോഗ്രാമിന് 69,796 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.