സ്വര്‍ണവില പവന് 200 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് തുടരുന്നു. പവന്റെ വില 200 രൂപ കൂടി 36,080 രൂപയായി. 4510 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലും വില വര്‍ധിച്ചിട്ടുണ്ട്.

സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,793.32 ഡോളര്‍ നിലവാരത്തിലെത്തി. യുഎസ് ട്രഷറി ആദായം കുറഞ്ഞതും ഡോളര്‍ ദുര്‍ബലമായതുമാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാക്കിയത്.

അതേസമയം, എംസിഎക്സ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 48,195 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞ വ്യാപാരദിനത്തില്‍ വില 0.72 ശതമാനം വര്‍ധിച്ച് രണ്ടു മാസത്തെ ഉയര്‍ന്ന നിലവാരമായ 48,200ലെത്തിയിരുന്നു.

 

Top