സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 35,880 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന്റെ വില 560 രൂപ കൂടി 35,880 രൂപയിലെത്തി. 4485 രൂപയാണ് ഗ്രാമിന്റെ വില. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,781.87 ഡോളര്‍ നിലവാരത്തിലാണ്. ഡോളര്‍ ദുര്‍ബലമായതാണ് ആഗോള വിലയെ സ്വാധീനിച്ചത്.

 

Top