കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന്റെ വില 80 രൂപ കൂടി 35,400 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4425 രൂപയുമായി. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഡോളര്‍ ദുര്‍ബലമായതോടെ ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വിലയില്‍ വര്‍ധനവുണ്ടായി. ഔണ്‍സിന് 1,777 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില നേരിയ തോതില്‍ കുറഞ്ഞ് 47,352 രൂപ നിലവാരത്തിലെത്തി.