സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 4,685 രൂപയ്ക്കും പവന് 37,480 രൂപയ്ക്കുമാണു ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞാണു ഈ നിലവാരത്തിലെത്തിയത്.

കഴിഞ്ഞ ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ് വില.

Top