സ്വര്‍ണവില കുറഞ്ഞു; പവന് 33,160 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. വെള്ളിയാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 33,160 രൂപയിലെത്തി. 4145 രൂപയാണ് ഗ്രാമിന്റെ വില. 33,440 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തില്‍ നിന്ന് വിലയില്‍ 9000 രൂപയോളമാണ് കുറഞ്ഞത്.

യുഎസ് ട്രഷറി ആദായം വര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതും മൂലം ഈയാഴ്ചയില്‍ മാത്രം ആഗോള വിപണിയിലെ സ്വര്‍ണവിലയില്‍ രണ്ടു ശതമാനമാണ് ഇടിവുണ്ടായത്. ഔണ്‍സിന് 1,693.79 ഡോളര്‍ നിലവാരത്തിലാണ് ആഗോള വിപണിയിലെ വില.

 

 

Top