സ്വര്‍ണവില പവന് 120 രൂപ കൂടി; പവന് 36,640 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 15 രൂപയാണ് കൂടിയത്. പവന് 120 രൂപയും ഉയര്‍ന്നു. ഗ്രാമിന് 4,580 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 36,640 രൂപയും.

ജനുവരി 29ന് ഗ്രാമിന് 4,565 രൂപയായിരുന്നു നിരക്ക്. പവന് 36,520 രൂപയും. അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ നേരിയ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,844 ഡോളറാണ് നിലവിലെ നിരക്ക്.

 

Top