സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 37,680 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. തിങ്കളാഴ്ച പവന്റെ വില 240 രൂപ കൂടി 37,680 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 4710 രൂപയുമായി. 20 ദിവസം കൊണ്ട് 2000 രൂപയാണ് വര്‍ധിച്ചത്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.40 ശതമാനം വര്‍ധിച്ച് 1,888.76 രൂപയായി.

കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.75 ശതമാനം വര്‍ധിച്ചു. 50,678 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി.

Top