സ്വര്‍ണവില പവന് 1200 രൂപ കുറഞ്ഞ് 37,680 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന്റെ വിലയില്‍ ചൊവാഴ്ച 1200 രൂപയാണ് കുറവു വന്നത്. ഇതോടെ വില 37,680 രൂപ നിലവാരത്തിലെത്തി. 4710 രൂപയാണ് ഗ്രാമിന്. നവംബര്‍ ഒന്നിന് 37,680 നിലവാരത്തിലെത്തിയതിനു ശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ വില വര്‍ധിക്കുന്ന പ്രവണതയായിരുന്നു.

ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില കഴിഞ്ഞ ദിവസം 100 ഡോളറോളം താഴ്ന്ന് 1,849.93 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. എന്നാല്‍ സ്പോട് ഗോള്‍ഡ് വിലയില്‍ ചൊവാഴ്ച നേരിയ തോതില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഔണ്‍സിന് 1,871.81 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Top