സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 38,400 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. വെള്ളിയാഴ്ച പവന് 320 രൂപ കൂടി 38,400 രൂപയായി. 4,800 രൂപയാണ് ഗ്രാമിന്റെ വില. നാലു ദിവസത്തിനിടെ പവന്റെ വിലയില്‍ 720 രൂപയാണ് വര്‍ധിച്ചത്.

1,940 ഡോളര്‍ നിലവാരത്തിലാണ് ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില. ഡോളര്‍ കരുത്താര്‍ജിച്ചതും ജോ ബൈഡന്‍ വിജയത്തിലേയ്ക്ക് അടുത്തതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്.

Top